വാഴൂർ:ചാമംപാതാൽ ടൗണിലും പരിസര പ്രദേശങ്ങളിലും രാവും പകലും വൈദ്യുതി വിതരണം തടസപ്പെടുന്നത് ഉപഭോക്താക്കളെ വലയ്ക്കുന്നു. എസ.്ബി.ഐ ജംഗ്ഷൻ, കട്ടുപ്പാറ പടി, കടയിനിക്കാട് റോഡ്, ഉളളായം, വെട്ടുവേലിപടി, ഇടയക്കുളം പടി, കാനം എന്നിവിടങ്ങളിലാണ് സ്ഥിരമായി വൈദ്യുതി മുടങ്ങുന്നത്.11 കെ.വി എൽ.ടി ലൈനുകൾ എന്നിവിടങ്ങളിലെ ടച്ചിംഗ് സ്ഥിരമായി വെട്ടിമാറ്റിയാൽ തകരാറിന് പരിഹാരമാകും. കെ.എസ്.ഇ.ബി വാഴൂർ സെക്ഷൻ ഓഫീസിന്റെ പരിധിയിലാണ് ഈ പ്രദേശങ്ങൾ.