രാജാക്കാട് :അർബുദത്തിന് ചികിൽസയിലായിരുന്ന ഗൃഹനാഥൻ കൊവിഡ് ബാധിച്ച് മരിച്ചു.പഴയവിടുതി ചാത്തൻപുരയിടത്തിൽ വിജയൻ (61) അണ് മരിച്ചത്. വളം, കീടനാശിനി വ്യാപാരിയായിരുന്നു. അർബുദ രോഗത്തിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികത്സയിലായിരുന്നു.കഴിഞ്ഞ 10 ന് രാവിലെ വീട്ടിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ആശുപത്രിയിൽ ചികത്സയിൽ കഴിഞ്ഞ മുറിയുടെ സമീപത്ത് മറ്റൊരു മുറിയിൽ രോഗിയോടൊപ്പം ഉണ്ടായിരുന്ന ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ സമ്പർക്കം മൂലമാകാം വിജയന് രോഗം ബാധിച്ചത് എന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. രാജാക്കാട്ട് മറ്റ് സമ്പർക്കങ്ങൾ ഒന്നു ഇല്ലായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു.കൊവിഡ് സ്ഥിരീകരിച്ചതോടെ വിജയനെ കഴിഞ്ഞ ദിവസം കളമശ്ശേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയിരുന്നു.ഞായറാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.ഭാര്യ :ഉഷ, മക്കൾ: വിജിത്ത്, നീലിമ. മരുമക:. അതുൽ