policy

തോട്ടയ്ക്കാട്: കൊവിഡ് ബാധിത മേഖലകൾ സൗജന്യമായി അണുവിമുക്തമാക്കുന്ന കുറുമ്പനാടം തകടിയേൽ മാത്യുവിന്റെ മകൻ സോജിക്ക് ഇൻഷുറൻസ് പരിരക്ഷ സമ്മാനിച്ച് ന്യൂ ഇന്ത്യ ഇൻഷുറൻസ് തോട്ടയ്ക്കാട് പോർട്ടൽ ഏജന്റ് കെ.ആർ. റെജി.

ഫയർ ആൻഡ് സേഫ്റ്റി കോഴ്‌സിനു ശേഷം വിശാഖപട്ടണത്ത് ഷിപ്പ്യാർഡിൽ പരിശീലനം നേടിയ സോജി ചങ്ങനാശേരി ഫയർ ഫോഴ്‌സിന്റെ കീഴിൽ വെള്ളക്കെട്ടുകളിലും ഉയരമുള്ള കെട്ടിടങ്ങളിലും മരങ്ങളിലും അപകടത്തിൽപ്പെടുന്നരെ രക്ഷപ്പെടുത്തുന്നതിനും തീയണയ്ക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ പരിശീലനം നേടിയിട്ടുണ്ട്. തോട്ടയ്ക്കാട് അമ്പലകവലയിൽ കൊവിഡ് രോഗിയുടെ സഞ്ചാര പദത്തിൽപെട്ടെ സ്ഥാപനം അണുവിമുക്തമാക്കുവാനെത്തിയപ്പോഴാണ് സോജിയെക്കുറിച്ചുള്ള വിവരം അറിഞ്ഞ് കൊവിഡ് കവറേജ് മൂന്നര ലക്ഷവും ആസിക്‌സിഡന്റ് കവറേജ് ഒരു ലക്ഷം രൂപയും അടങ്ങുന്ന ഇൻഷുറൻസ് പരിരക്ഷ റെജി ഉറപ്പാക്കിയത്. വാകത്താനം പഞ്ചായത്ത് പ്രസിഡന്റ് പി.ബി. പ്രകാശ് ചന്ദ്രൻ, പോളിസി സർട്ടിഫിക്കറ്റ് കൈമാറി. ഹെൽത്ത് ഇൻസ്‌പെക്ടർ കെ. എ. ജയൻ, പഞ്ചായത്തംഗം ജി. ശ്രീകുമാർ, കെ.ആർ റെജി തുടങ്ങിയവർ സന്നിഹിതരായിരുന്നു