flt

ചങ്ങനാശേരി: മാടപ്പള്ളി പഞ്ചായത്തിൽ തെങ്ങണ ഗുഡ് ഷെപ്പേർഡ് സ്‌കൂളിൽ തുടങ്ങിയ കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് റോട്ടറി ക്ലബ് ഓഫ് ഗ്രേറ്റർ ചങ്ങനാശേരി 50 മെത്തകളും അനുബന്ധ സാമഗ്രികളും നൽകി. മാടപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ലൈസാമ്മ മുളവന, റോട്ടറി ക്ലബ് ഓഫ് ഗ്രേറ്റർ ചങ്ങനാശേരി പ്രസിഡന്റ് അഡ്വ.ചന്ദ്രശേഖരവാര്യർ, സെക്രട്ടറി ഡോ. വിജയകുമാരി, അഡ്വ.പി.എസ് ശ്രീധരൻ, കണ്ണൻ എസ്.പ്രസാദ്, ജയ്‌സൺ രാജീവ് സെബാസ്റ്റ്യൻ, രാജേഷ് സൂര്യ സോളാർ, ഷാജി തോമസ്, സോജപ്പൻ ടി.ജെ പഞ്ചായത്ത് മെമ്പർമാരായ നിതീഷ് കോച്ചേരി, മിനി റെജി, സന്ധ്യ എസ്.പിള്ള, അജിതകുമാരി എന്നിവർ പങ്കെടുത്തു.