ചങ്ങനാശേരി: സമംഗ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ വിവിധ ഇടങ്ങളിൽ വിദ്യാർത്ഥികൾക്ക് ബുക്കും മാസ്ക്കും വിതരണം ചെയ്തു. ബുക്ക് വിതരണത്തിന് സമംഗ് ജില്ലാ കോ-ഓർഡിനേറ്റർമാരായ അരുൺ രാജ്,ഭരത്ദേവ്‌ തുടങ്ങിയവർ നേതൃത്വം നൽകി. സമംഗ് അംഗങ്ങളായ അനീഷ്, ജിത്തു,കെ.ആർ രാഹുൽ,അജീഷ്,ആനന്ദ്, ടി.എ അഖിൽ, രാഹുൽ രാധാകൃഷ്ണൻ, സജിത്ത്,അജിത,ശരത്,പ്രവീൺ,ഷിജു തുടങ്ങിയവർ പങ്കെടുത്തു.