health

കോട്ടയം : ഏറ്റുമാനൂർ മാർക്കറ്റിൽ 60 പേരുടെ ആന്റിജൻ ടെസ്റ്റ് നടത്തിയപ്പോൾ 33 പേർക്ക് കൊവിഡ്. എല്ലാവരും അന്യസംസ്ഥാന തൊഴിലാളികളാണ്. നേരത്തെ മാർക്കറ്റിൽ രണ്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ പച്ചക്കറി മാർക്കറ്റ് അടച്ചിരുന്നു. മാർക്കറ്റിലെ മുകൾനിലകളിൽ താമസിച്ചിരുന്ന തൊഴിലാളികളായ 63 പേരെയാണ് പരിശോധനയ്ക്കു വിധേയരാക്കിയത്. ഇതോടെ ജില്ലയിലെ ഹൈറിസ്‌ക് മേഖലയായി ഏറ്റുമാനൂർ മാറി.

പേരൂർ റോഡ് അടിയന്തിരമായി അടച്ചു. നഗരത്തിന്റെ മറ്റു ഭാഗങ്ങൾ അടയ്ക്കണമോ എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ഏറ്റുമാനൂരിൽ വ്യാപാരി സംഘടനകളുടെ നേതൃത്വത്തിൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചിരുന്നു. ഇന്നലെ മുതൽ കർശന നിയന്ത്രണത്തോടെ തുറന്ന് പ്രവർത്തനമാരംഭിച്ചതോടെയാണ് സ്ഥിതി അതീവ ഗുരുതരമായത്.