food

കട്ടപ്പന : കൊവിഡ് ചികിത്സാകേന്ദ്രത്തിൽ രോഗികൾക്ക് നൽകിയ ഭക്ഷണത്തിൽ ചെള്ള്. കട്ടപ്പനയിലെ ഫസ്റ്റ് ലൈൻ കേന്ദ്രത്തിലാണ് ഉച്ചയ്ക്കും വൈകിട്ടും ചെള്ള് നിറഞ്ഞ ചോറ് നൽകിയത്. ഞായറാഴ്ചത്തെ ഉച്ചഭക്ഷണത്തിലെ ചോറിൽ ചെള്ളിനെ കണ്ടതോടെ ചികിത്സയിലുള്ളവർ നഗരസഭാദ്ധ്യക്ഷനെയും ആരോഗ്യപ്രവർത്തകരെയും വിവരമറിയിച്ചു. ഉച്ചഭക്ഷണമില്ലാതെ വലഞ്ഞ രോഗികൾക്കും ജീവനക്കാർക്കും പിന്നീട് ലഘുഭക്ഷണമാണ് നൽകിയത്. എന്നാൽ രാത്രിയിൽ നൽകിയ ഭക്ഷണത്തിലും ചെള്ളിനെ കണ്ടതായി ആക്ഷേപമുണ്ട്.
രോഗികൾക്കും ജീവനക്കാർക്കും ഭക്ഷണത്തിനായി 20,000 രൂപയാണ് നഗരസഭ ദിവസവും ചെലവഴിക്കുന്നത്. തുടർച്ചയായി ഗുണനിലവാരമില്ലാത്ത ഭക്ഷണം രോഗികൾക്ക് നൽകിയതോടെ ജനകീയ ഹോട്ടൽ നടത്തിപ്പുകാരെ നഗരസഭ താക്കീത് ചെയ്തു. നിലവിൽ 60 രോഗികളാണ് ഇവിടെ ചികിത്സയിലുള്ളത്.