private

കോട്ടയം : കൊവിഡിനെ തുടർന്ന് യാത്രക്കാർ കുറഞ്ഞതോടെ സർവീസ് നടത്താനുള്ള പണം കണ്ടെത്താനാവാതെ വന്നതോടെ സ്വകാര്യ ബസുകൾ സർവീസ് അവസാനിപ്പിക്കാൻ ജിഫോം നൽകുന്നു. ജില്ലയിലെ 1200 ൽ പകുതിയിലധികം സ്വകാര്യ ബസുകളും ഇപ്പോൾ സർവീസ് നടത്തുന്നില്ല.
ലോക്ക് ഡൗണിൽ ഇളവുകൾ അനുവദിച്ചതോടെ മാനദണ്ഡങ്ങൾ പാലിച്ച് ചുരുക്കം സ്വകാര്യ ബസുകൾ സർവീസ് നടത്തുകയായിരുന്നു. ഇതിനിടെ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതോടെ യാത്രക്കാർ സ്വകാര്യവാഹനങ്ങളെ ആശ്രയിക്കുകയായിരുന്നു. തുടർന്നാണ് സർവീസ് അവസാനിപ്പിക്കാൻ ബസ് ഉടമകൾ തയ്യാറായിരിക്കുന്നത്. നികുതി ഒഴിവാക്കണമെന്ന ആവശ്യവും സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല.

ശമ്പളം വെട്ടിക്കുറച്ചു

ജില്ലയിലെ സ്വകാര്യ ബസുകളിലെ ഭൂരിഭാഗം ജീവനക്കാർക്കും ശമ്പളം വെട്ടിക്കുറച്ചിരിക്കുകയാണ്. എന്നിട്ടും പിടിച്ച് നിൽക്കാൻ പല സ്വകാര്യ ബസ് ഉടമകൾക്കും സാധിക്കുന്നില്ല.

ജില്ലയിലെ കൂടുതൽ സ്വകാര്യ ബസുകൾ ജി-ഫോം നൽകാൻ തയ്യാറായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആരെയും സർവീസ് മുടക്കാൻ നിർബന്ധിച്ചിട്ടില്ല. സർക്കാർ സഹായം പ്രതീക്ഷിക്കുന്നു.

കെ.എസ് സുരേഷ്, ജില്ലാ സെക്രട്ടറി

ബസ് ഓപ്പറേറ്റേഴ്‌സ് അസോ.