ഇടവട്ടം: എസ്.എൻ.ഡി.പി യോഗം ഇടവട്ടം 569-ാം ശാഖയിൽ വിദ്യാർത്ഥികൾക്ക് എൽ.ഇ.ഡി ടിവികൾ വിതരണം ചെയ്തു. വൈക്കം യൂണിയൻ പ്രസിഡന്റ് ബിനേഷ് പ്ലാത്താനത്തും മനോജ് ഡിസൈനും ചേർന്ന് വിതരണോദ്ഘാടനം നിർവഹിച്ചു. യൂണിയൻ കമ്മിറ്റി മെമ്പർ എം.എസ് രാധാകൃഷ്ണൻ, സെക്രട്ടറി മുരളീധരൻ, വൈസ് പ്രസിഡന്റ് രാമചന്ദ്രൻ, വനിതാസംഘം പ്രസിഡന്റ് ലീലാമണി ടീച്ചർ, സെക്രട്ടറി ചന്ദ്രിക, രാജൻ പാറക്കാട്ട് എന്നിവർ പങ്കെടുത്തു.