കോട്ടയം: ജനറൽ ആശുപത്രിയിൽ മൂന്നു രോഗികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒ.പി വിഭാഗത്തിൽ എത്തിയ രണ്ടു ഗർഭിണികൾക്കും, ഏഴാം വാർഡിൽ ചികിത്സയിലുള്ള രോഗിയ്ക്കുമാണ് കൊവിഡ് . ഗർഭിണികളെ ആശുപത്രിയിലെ തന്നെ കൊവിഡ് സെൻ്ററിലേയ്ക്കു മാറ്റി.
മൂന്നു രോഗികളുടെയും സമ്പർക്കപ്പട്ടിക തയ്യാറാക്കി വരികയാണെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം രാവിലെയാണ് രണ്ടു ഗർഭിണികളും ഗൈനക്കോളജി ഒ.പിയിൽ എത്തിയത്. ഏഴാം വാർഡിലെ രോഗി ഒരാഴ്ചയായി ചികിത്സയിലുണ്ടായിരുന്നു. രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് ഇയാളുടെ ശ്രവ സാമ്പിൾ പരിശോധന നടത്തിയത്.ഇവർ എത്തിയ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നവരോട് ക്വാറന്റൈനിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്.