vilavedup

കറുകച്ചാൽ: കരുണ സ്വാശ്രയ സംഘം പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ മൂന്ന് ഏക്കറിലെ ആദ്യ വിളവെടുപ്പ് വാർഡ് മെമ്പർ ലത ഉണ്ണികൃഷ്ണൻ നിർവഹിച്ചു. സംഘം പ്രസിഡന്റ് ടി ആർ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ സത്മ, അസി.ലൈലകുമാരി,ബ്ലോക്ക് മെമ്പർ രാജേഷ് കൈടാച്ചിറ, വാർഡ് മെമ്പർ ജോസഫ് ദേവസ്യാ,സംഘം സെക്രട്ടറി ടി.എസ് ജയകുമാർ,സംഘാംഗങ്ങളായ ടി.വി ജോസഫ്,ശശീന്ദ്രൻ ,ജേക്കബ് ജോസഫ്,ശ്യാംലാൽ,സലിലാൽ, ടി.സി സുരേന്ദ്രൻ ,നകുലൻ, സി.കെ സിബിച്ചൻ, പി.പി സജീവൻ, പി.കെ നാരായണൻ, വി.ഡി സാബു, എം.ബി അനൂപ് എന്നിവർ പങ്കെടുത്തു. കപ്പ,വാഴ,കാച്ചിൽ ,വെണ്ട ,വഴുതന ,കുമ്പളം, പടവലം, ഇഞ്ചി, മഞ്ഞൾ, ചേമ്പ്,മത്തൻ,വെള്ളരി,മുളക് എന്നിവയാണ് കൃഷി ചെയ്യുന്നത്.