padana-sahayam

വൈക്കം : ആശ്രമം ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണി​റ്റിന്റെ നേതൃത്വത്തിൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത ടി.വി പുരം, മൂത്തേടത്തുകാവ് മേഖലകളിലെ വിദ്യാർത്ഥികൾക്ക് പഠനസാമഗ്രികൾ വിതരണം ചെയ്തു. പ്രിൻസിപ്പാൾ എ. ജ്യോതിയും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മഞ്ജു എസ്.നായരും ചേർന്ന് വിതരണോദ്ഘാടനം നിർവഹിച്ചു.
ടി.വി പുരം മേഖലയ്ക്ക് വേണ്ടി സലിൻ,റോയ്, മൂത്തേടത്തുകാവ് മേഖലയ്ക്ക് വേണ്ടി നടേശനും, അശോക് കുമാറും ഉപകരണങ്ങൾ ഏ​റ്റുവാങ്ങി. പ്രഥമദ്ധ്യാപിക പി.ആർ. ബിജി, അദ്ധ്യാപക പ്രതിനിധി രജി എസ്.നായർ, എൻ.എസ്.എസ് വോളന്റിയർമാർ എന്നിവർ പങ്കെടുത്തു.