കോട്ടയം: കൊവിഡ് ബാധിച്ച് മരിച്ച ഔസേഫ് ജോർജിന്റെ മൃതശരീരം സംസ്കരിക്കുന്ന കാര്യത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ. എയും ചെയർപേഴ്സൺ ഡോ.സോനയും പ്രശ്നപരിഹാരത്തിന് ശ്രമിക്കാതെ ബി.ജെ.പി കൗൺസിലർക്കൊപ്പം നിൽക്കുകയാണ് ചെയ്തതെന്ന് ഇടതുമുന്നണി കൺവീനർ പ്രൊഫ: എം.ടി.ജോസഫ്, നേതാക്കളായ വി.എൻ.വാസവൻ, സി.കെ.ശശിധരൻ , എം.ടി കുര്യൻ, എന്നിവർ കുറ്റപ്പെടുത്തി. സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ.വാസവനും മുനിസിപ്പൽ പ്രതിപക്ഷ നേതാവ് സി.എൻ. സത്യനേശനും പരിസരവാസികളെ ബോധവത്ക്കരിക്കാൻ ശ്രമിച്ചെങ്കിലും അവർ കേൾക്കാൻ തയ്യാറായില്ല.