covid-19

വൈക്കം : ഉറവിടമറിയാത്തത് ഉൾപ്പെടെയുള്ള കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വൈക്കം അതീവ ജാഗ്രതയിൽ. ഒരു ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഹെഡ് പോസ്റ്റോഫീസ് അടച്ചു. ഇതോടെ

പോസ്റ്റ് ഓഫീസും താലൂക്ക് ആശുപത്രിയും കെ.എസ്.ആർ.ടി.സി ഡിപ്പോയും മുനിസിപ്പൽ ബസ് സ്റ്റാന്റും അടങ്ങുന്ന പ്രദേശം കണ്ടെയിന്റ്മെന്റ് സോണിലായി. ഈ മേഖലയിലായതിനാൽ ബിവറേജസ് ഒൗട്ട് ലെറ്റും അടച്ചു. നിലവിൽ 21, 24, 25 13 വാർഡുകളാണ് നഗരസഭയിൽ കണ്ടയിന്റ്മെന്റ് സോണുകൾ.

സി.എഫ്.എൽ.ടി.സി ഉടൻ ആരംഭിക്കും.

നഗരത്തിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഉടൻ ആരംഭിക്കുമെന്ന് നഗരസഭ ചെയർമാൻ ബിജു.വി.കണ്ണേഴത്ത് അറിയിച്ചു. താലൂക്ക് ആശുപത്രിയിൽ നിർമ്മാണം പൂർത്തിയായ പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലും ടൗൺഹാളിലുമാണ് സി.എഫ്.എൽ.ടി.സികൾ ആരംഭിക്കുന്നത്. ഇതിനുള്ള ക്രമീകരണങ്ങൾ ദ്രുതഗതിയിൽ പൂർത്തിയായി വരികയാണെന്ന് ചെയർമാൻ പറഞ്ഞു.