death

കോട്ടയം: കൊവിഡ് ബാധിച്ച് മരിച്ച ചുങ്കം സ്വദേശിയുടെ മൃതദേഹം സംസ്‌കരിക്കാൻ സി.എസ്.ഐ സഭയുടെ സെമിത്തേരി വിട്ടു നൽകിയില്ലെന്ന പ്രചാരണത്തിനെതിരെ ബിഷപ്പ് തോമസ് കെ. ഉമ്മൻ.

മരിച്ചയാൾ പെന്തക്കോസ്ത് വിശ്വാസിയായിരുന്നു. സി.എസ്.ഐ സഭാംഗമല്ല. കൊവിഡ് ബാധിച്ച് മരിക്കുന്നവർക്ക് മാന്യമായ സംസ്‌കാരം നൽകുകയാണ് പരിഷ്‌കൃതസമൂഹം ചെയ്യേണ്ടിയിരുന്നത്. കൊവിഡ് മൂലം സി.എസ്‌.ഐ സഭാംഗങ്ങൾ മരിച്ചാൽ പ്രാദേശിക സാഹചര്യങ്ങൾ അനുസരിച്ച് പ്രോട്ടോക്കോൾ അനുവദിച്ചാൽ ശുശ്രൂഷകൾ നല്കി സഭയുടെ സെമിത്തേരിയിൽ അടക്കുമെന്നും ബിഷപ്പ് അറിയിച്ചു.