പൊൻകുന്നം:കെ.എസ്.ആർ.ടി.സി പൊൻകുന്നം ഡിപ്പോ നവീകരിക്കുന്നത് സംബന്ധിച്ച ആലോചനായോഗവും ജീവനക്കാർക്കുള്ള ഫെയ്‌സ്ഷീൽഡും സാനിറ്റൈസർ വിതരണവും നടന്നു.ഡോ.എൻ.ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.ടി.ഒ.എസ് രമേശ് അദ്ധ്യക്ഷനായി.എ.ഡി.ഇ.അഭിലാഷ്, പൊൻകുന്നം സർവ്വീസ് സഹകരണബാങ്ക്് സെക്രട്ടറി ഗീതാഗോപിനാഥ്,അഡ്വ.സുമേഷ് ആൻഡ്രൂസ്,വിവിധ യൂണിയൻ നേതാക്കളായ കെ.എസ്.ജയൻ,പി.പി.അൻസാരി,കെ.എസ്.സജീവ് എന്നിവർ പ്രസംഗിച്ചു.പൊൻകുന്നം സർവീവീസ് സഹകരണബാങ്കാണ് ഫെയ്‌സ്ഷീൽഡും സാനിറ്റൈസറും നൽകിയത്.