അടിമാലി: കുറഞ്ഞ വിലക്ക് കോഴി ഇറച്ചി വിറ്റ വ്യാപാരിക്കെതിരെ പ്രതിഷേധവുമായി മറ്റ് കോഴി ഇറച്ചി വ്യാപാരികൾ.അടിമാലി മിനി പടിയിൽ പ്രവർത്തിച്ചു വരുന്ന ചിക്കൻ സെന്ററിനെതിരെ അടിമാലി ടൗണിലെ ഒരു വിഭാഗം കോഴിക്കടക്കാർ എത്തി സംഘർഷം ഉണ്ടാക്കുകയായിരുന്നു. പൊലീസ് എത്തി സംഘർഷക്കാരെ പിരിച്ചുവിട്ടു. ടൗണിൽ നിന്ന് 15 ഓളം വ്യാപാരികൾ ഇന്നലെ വൈകിട്ട് 3 മണിയോടെ പ്രതിഷേധവുമായി എത്തിയത്.അടിമാലി ടൗണിൽ ഇന്നലെ കോഴി ഇറച്ചി വില 92 രൂപയായിരുന്നു. എന്നാൽ മിനി പടിയിലെ ചിക്കൻ സെന്ററിൽ 79 രൂപയായിരുന്നു. ഇതാണ് മറ്റ് വ്യാപാരികളെ പ്രകോപിതരാക്കിയത്.ഇവർ 100 കിലോ കോഴി ആവശ്യപ്പെട്ടു. എന്നാൽ 60 കിലോ നൽകാം എന്ന് ഉടമ അറിയിച്ചു.ഇതിൽ തൃപ് തരാകാതെ പ്രതിഷേധക്കാർ ഉടമയേ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നാണ് പരാതി.സ്ഥാപന ഉടമ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കേളേയും പൊലീസിനേയും വിവരം അറിയിച്ചു.പൊലീസ് സ്ഥലത്ത് എത്തി പ്രതിഷേധക്കാരെ പിരിച്ചുവിട്ടു. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ കൂട്ടം കൂടിയതിന് പ്രതിഷേധക്കാർക്കെതിരെ കേസ് രജിസ്ടർ ചെയ്യുമെന്ന് ട്രാഫിക് എസ്.ഐ കെ. ഡി മണിയൻ പറഞ്ഞു