joshi

കോട്ടയം: കൊവിഡ് ബാധിച്ചു മരിച്ചയാളുടെ സംസ്കാരവുമായി ബന്ധപ്പെട്ട വിവാദത്തിൽ ജില്ലാ ഭരണകൂടത്തെ തരംതാണ രാഷ്ട്രീയ കളിയുടെ ഉപകരണമാക്കി സി.പി.എം. മാറ്റിയെന്ന് ഡി.സി.സി. പ്രസിഡൻ്റ് ജോഷി ഫിലിപ്പ് ആരോപിച്ചു. ഇതുമായി ബന്ധപ്പെടുത്തി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.യെ അധിക്ഷേപിക്കാൻ സി.പി.എം. നടത്തുന്ന ശ്രമം വിലപ്പോവില്ല. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പൂർണമായും പരാജയപ്പെട്ട സാഹചര്യത്തിൽ ജനശ്രദ്ധ തിരിക്കാൻ സി.പി.എം. നടത്തുന്ന നാടകമാണ് ഇപ്പോൾ കാണുന്നത്. തിരുവഞ്ചൂരിന്റെ പൊതുരംഗത്തെ സ്വീകാര്യത ചോദ്യം ചെയ്യാൻ സി.പി.എം.നേതാക്കൾക്ക് അർഹതയില്ല. ബി.ജെ.പി. കൗൺസിലർക്കെതിരെ ദുർബലമായ വകുപ്പുകൾ ചേർത്ത് കേസെടുത്തിരിക്കുന്നതിന് പിന്നിൽ സി.പി.എം.- ബി.ജെ.പി. ഒത്തുകളിയാണെന്നും അദ്ദേഹം പറഞ്ഞു.