kerala-congress

ചങ്ങനാശേരി: കുറിച്ചി കാലായിപ്പടി റെയിൽവേ പാലവും അപ്രോച്ച് റോഡും ഉടൻ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് (ജേക്കബ്) നിൽപ്പു സമരവും, ഒപ്പുശേഖരണവും നടത്തി. സംസ്ഥാന വർക്കിംഗ് കമ്മറ്റി മെമ്പർ ജോമോൻ തോമസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റിയംഗം ജയിംസ് കാലാവടക്കൻ അദ്ധ്യക്ഷത വഹിച്ചു. അജോ പോത്തൻ, സണ്ണി ചാമപ്പറമ്പിൽ, ജ്യോതിഷ് പോൾ, അനിയൻകുഞ്ഞ് വട്ടംചിറ, ജയിംസ് മഠത്തിപറമ്പിൽ, റോയി ഐരൂർ, സ്‌കറിയ അമ്പലക്കടവിൽ, സാബു കരിമ്പന്നൂർ, തോമസ് ചിറക്കടവിൽ, മനോജ് കിഴക്കേടത്ത്, ജേക്കബ് പര്യത്തുമാലിൽ, സജി കിഴക്കേടത്ത് എന്നിവർ നേതൃത്വം നൽകി.