കോട്ടയം: തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ കീഴിലുള്ള ദേവസ്വം കൊട്ടാരത്തെ ജീർണാവസ്ഥയിൽ നിന്ന് സംരക്ഷിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. തിരുവാർപ്പ് ക്ഷേത്രത്തിന്റെ അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടു നിൽക്കുന്ന രാജകൊട്ടാരം നിലംപൊത്തുന്നതിന് മുൻപ് ദേവസ്വം ബോർഡ് അറ്റകുറ്റപ്പണി നടത്താൻ തയാറാകണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി പറഞ്ഞു. ക്ഷേത്ര കൊട്ടാരവും സ്ഥലവും ഹിന്ദു ഐക്യവേദി താലൂക്ക് രക്ഷാധികാരി സ്വാമി വിജയബോധാനന്ദ,ജന.സെക്രട്ടറി സി. കൃഷ്ണകുമാർ, അഡ്വ.അനിൽ ഐക്കര എന്നിവർ സന്ദർശിച്ചു.