covid

കോട്ടയം : കൊവിഡ് സ്ഥിരീകരിച്ച ശേഷം ജില്ലയിൽ ആദ്യമായി രോഗികളുടെ എണ്ണം നൂറ് കടന്നു. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച 118 പേരിൽ 113 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

രോഗികളിൽ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന രണ്ടു പേരും ഉള്‍പ്പെടുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരില്‍ 45 പേര്‍ ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റിലെ ജീവനക്കാരാണ്. ഇതില്‍ ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ നാല്, 27 വാര്‍ഡുകളില്‍ താമസിക്കുന്ന 32 അന്യസംസ്ഥാന തൊഴിലാളികളും ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ 33-ാം വാര്‍ഡ്, കാണക്കാരി, മാഞ്ഞൂര്‍, അതിരമ്പുഴ എന്നിവിടങ്ങളില്‍നിന്നുള്ള 13 പേരും ഉള്‍പ്പെടുന്നു. പാറത്തോട് ഗ്രാമപഞ്ചായത്തില്‍ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ ഏഴു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ജില്ലയില്‍ 18 പേര്‍ രോഗമുക്തരായി. ഇവര്‍ക്കു പുറമെ ജില്ലയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍നിന്നുള്ള ഓരോ രോഗികള്‍ വീതം ആശുപത്രി വിട്ടു.

നിലവില്‍ കോട്ടയം ജില്ലക്കാരായ 557 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ജില്ലയില്‍ 1045 പേര്‍ക്ക് രോഗം ബാധിച്ചു. 487 പേര്‍ രോഗമുക്തരായി.

രോഗം സ്ഥിരീകരിച്ചവര്‍

1-3. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രണ്ട് വനിതാ ഡോക്ടര്‍മാരും ഒരു നേഴ്സും

4. അകലക്കുന്നം സ്വദേശിനി (32 വയസ്), 5. അതിരമ്പുഴ സ്വദേശി (49), 6. അയ്മനം സ്വദേശിനി (31)

7. അയ്മനം സ്വദേശിനി (58),8. അയ്മനം സ്വദേശിനി (40), 9. അയ്മനം സ്വദേശി (21),10. ആര്‍പ്പൂക്കര സ്വദേശി(48), 11. ചിങ്ങവനം സ്വദേശിനി(52),12. ചിങ്ങവനം സ്വദേശിനി (34), 13. ചിങ്ങവനം സ്വദേശിനി(31), 14. ചങ്ങനാശേരി പോത്തോട് സ്വദേശി (65),15. ചങ്ങനാശേരി സ്വദേശിനിയായ പെണ്‍കുട്ടി (4),16. ചങ്ങനാശേരി സ്വദേശിനി (24),17. ചങ്ങനാശേരി പുഴവാത് സ്വദേശിനി (27),18. ചങ്ങനാശേരി കുരിശും മൂട് സ്വദേശിനി (52),19. ചങ്ങനാശേരി വാലുമ്മേച്ചിറ സ്വദേശിനി (58), 20.ചങ്ങനാശേരി പോത്തോട് സ്വദേശിനി (61),21. ഈരാറ്റുപേട്ട സ്വദേശിനി (22), 22-53.ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ നാല്, 27 വാര്‍ഡുകളില്‍ താമസിക്കുന്ന ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റിലെ 32 അന്യസംസ്ഥാന തൊഴിലാളികള്‍, 54. ഏറ്റുമാനൂര്‍ കിഴക്കേനട സ്വദേശി (37), 55. ഏറ്റുമാനൂര്‍ സ്വദേശി (48),56. ഏറ്റുമാനൂര്‍ സ്വദേശി (49),57. ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന പീരുമേട് സ്വദേശി (35),58. കാണക്കാരി വെമ്പള്ളി സ്വദേശി (47), 59. കാണക്കാരി സ്വദേശി (46),60. കാണക്കാരി കളത്തൂര്‍ സ്വദേശി (49), 61. കാണക്കാരി കളത്തൂര്‍ സ്വദേശി (50), 62. കാണക്കാരി കളത്തൂര്‍ സ്വദേശി (42),63. കടുത്തുരുത്തി സ്വദേശിനി (48), 64. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം സ്വദേശി (41),65. വൈക്കം കുടവച്ചൂര്‍ സ്വദേശി (27),66. വൈക്കം കുടവച്ചൂര്‍ സ്വദേശിനി (35),67. കുമരകം സ്വദേശിനി (18),68. കുമരകം സ്വദേശിനി (19), 69. കുറിച്ചി സ്വദേശി (55),70. കുറിച്ചി സ്വദേശിനി (47),71. കുറിച്ചി സ്വദേശിനി (30),72. കുറിച്ചി സ്വദേശി (66),73. മാഞ്ഞൂര്‍ കോതനല്ലൂര്‍ സ്വദേശി (5),74. മാഞ്ഞൂര്‍ കോതനല്ലൂര്‍ സ്വദേശിനി (63), 75. മീനടം സ്വദേശി (68),76. മൂലവട്ടം സ്വദേശി (65),77. നാട്ടകം സ്വദേശിനി (48),

78. പായിപ്പാട് പി സി കവല സ്വദേശി (19),79. പായിപ്പാട് പി സി കവല സ്വദേശിനി (42), 80. പാമ്പാടി പൂതകുഴി സ്വദേശിനി (26),81. പാറത്തോട് സ്വദേശി (56),82. പാറത്തോട് സ്വദേശിനി (55), 83. പാറത്തോട് സ്വദേശിനി (35), 84. പാറത്തോട് സ്വദേശി (17),85. പാറത്തോട് സ്വദേശി (14),86. പാറത്തോട് സ്വദേശി (17), 87. പാറത്തോട് സ്വദേശി (19), 88. പാറത്തോട് സ്വദേശി (17),89. പാറത്തോട് സ്വദേശിനി (42),90. പെരുമ്പായിക്കാട് സ്വദേശി (48), 91. പൂവന്തുരുത്ത് സ്വദേശിനി (60),92. തലയാഴം സ്വദേശി (19),93. തലയാഴം സ്വദേശി (42),94. തിരുവഞ്ചൂര്‍ സ്വദേശി (47), 95. തിരുവഞ്ചൂര്‍ സ്വദേശി (33),

96. തിരുവാര്‍പ്പ് സ്വദേശിനി (24),97. തൃക്കൊടിത്താനം സ്വദേശി (34), 98. തൃക്കൊടിത്താനം സ്വദേശിനിയായ കുട്ടി (9), 99. ടി.വിപുരം സ്വദേശി (57), 100. ടി.വിപുരം സ്വദേശി (22), 101. ടി.വിപുരം സ്വദേശിനി (50),102. ടി.വിപുരം സ്വദേശിനിയായ കുട്ടി (12),103. വൈക്കം സ്വദേശിനി (34),

104. വൈക്കം സ്വദേശി (69),105. വൈക്കം സ്വദേശിനി (64), 106. വൈക്കം സ്വദേശി (32),107.വൈക്കം സ്വദേശി (39),108. വൈക്കം സ്വദേശി (40),109. വാഴപ്പള്ളി സ്വദേശിനിയായ കുട്ടി (5),110. വാഴപ്പള്ളി സ്വദേശിനി (33),111. വേളൂര്‍ സ്വദേശി (50),112. വേളൂര്‍ സ്വദേശിനി (70),113. വേളൂര്‍ സ്വദേശിനി (40),

114. വേളൂര്‍ സ്വദേശി (70),115. വേളൂര്‍ സ്വദേശിനി (44),116. പുതുപ്പള്ളി സ്വദേശിനി (17),117. തമിഴ്നാട്ടില്‍നിന്ന് എത്തിയ മുളക്കുളം സ്വദേശി (54),118. മഹാരാഷ്ട്രയില്‍നിന്നെത്തിയ വൈക്കം സ്വദേശിനി (24),