കുറവിലങ്ങാട് : ബി.ജെ.പി ഉഴവൂർ ഈസ്റ്റ് ആറാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷകരെ ആദരിച്ചു. യുവ കർഷകർക്ക് ഉഴവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.റ്റി. സുരേഷ്, ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് റ്റി.സി രാധാകൃഷ്ണൻ, അനിൽ റ്റി.കെ. എന്നിവർ ചേർന്ന് ജയ് കിസാൻ അവാർഡ് സമ്മാനിച്ചു. മുതിർന്ന കർഷകനായ കൃഷ്ണൻകുട്ടിനായർ നടുപ്പറമ്പിലിനെ പൊന്നാടയണിയിച്ചു ആദരിച്ചു. ബി.ജെ.പി സെക്രട്ടറി ജനാർദനൻനായർ, പ്രസാദ് ചേലക്കപ്പടവിൽ, മോഹൻകുമാർ, രാജേഷ് തെരുവമല, ദിലീപ് കാലമുകുളം, മോഹൻകുമാർ ആലക്കുളത്തിൽ, സുനിൽകുമാർ, അനിൽ ഐ.എസ് എന്നിവർ പങ്കെടുത്തു.