veena

ചങ്ങനാശേരി: ചലച്ചിത്ര നടി വീണ നായർക്കെതിരെ ഫേസ് ബുക്കിൽ മോശം പരാമർശം നടത്തിയ ആൾക്കെതിരെ കേസെടുത്തു. വീണ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്കടിയിലാണ് മോശം പരാമർശം നടത്തിയത്. എസ്. പി ഓഫീസിൽ നൽകിയ പരാതിയെ തുടർന്ന് ചങ്ങനാശേരി പൊലീസ് വി. ടി.ജോൺസൺ എന്നയാൾക്കെതിരെയാണ് കേസെടുത്തത്.