cheeyappara-water-fall

അടിമാലി:ജല സമൃദ്ധമാണ് വാളറ, ചീയപ്പാറ വെള്ളച്ചാട്ടങ്ങൾ പക്ഷെ കാഴ്ച്ചകാണാൻ സഞ്ചാരികൾക്ക് യോഗമില്ല..മൂന്നാറിലേയ്ക്കുള്ള യാത്ര മദ്ധ്യേ കൊച്ചിധനുഷ് കോടി ദേശീയപാതയിൽ ഏതൊരു സഞ്ചാരിയേയും ആകർഷിക്കുന്ന കാഴ്ച്ചയായിരുന്നു നേര്യമംഗലം വന മേഖലയിലെ ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങൾ.ഹൈറേഞ്ചിന്റെ മനോഹാരിത ഒപ്പിയെടുത്ത നയനമനോഹരമായ കാഴ്ച്ചകളാണ്.
700 അടി ഉയരത്തിലെ മലമുകളിൽ നിന്നുള്ള ചീയപ്പാറ വെള്ളച്ചാട്ടം തൊട്ട് അടുത്തു നിന്നു കാണാൻ അവസരം ഏത് സഞ്ചാരിയെയാണ് ഹരംകൊള്ളിക്കാത്തത്.ഇവിടെ വാഹനം നിറുത്തി സഞ്ചാരികൾ വെള്ളച്ചാട്ടത്തിൽ കുളിച്ച് കയറി പോകുമായിരുന്നു.എന്നാൽ ഇപ്പോൾ വനം വകുപ്പ് ഇരുമ്പ് വേലി കെട്ടി പ്രവേശനം തടഞ്ഞതിനാൽ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ കഴിയുകയില്ല.
നിറയേ വഴിയോര കച്ചവടക്കാർ,ഉടൻ ഫോട്ടോ എടുത്തു കൊടുക്കുന്ന ഫോട്ടോഗ്രാഫർമാർ അങ്ങനെ സഞ്ചാരികളെ ആകർഷിച്ച വെള്ളച്ചാട്ടം ഇപ്പോൾ സഞ്ചാരികളില്ലാതെ വിജനമായി. വെള്ളച്ചാട്ടം കാണാൻ വരുന്ന സഞ്ചാരിക്കളിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കുന്ന വഴിയോര കച്ചവടക്കാർ പട്ടിണിയിലും.
വാളറ വെള്ളച്ചാട്ടം ദേവിയാർ പുഴ 400 അടി താഴ്ചയിലേയ്ക്ക് പതിക്കുന്ന കാഴ്ച്ച വെള്ളച്ചാട്ടത്തിന് മുകളിൽ നിന്നും കാണാൻ സാധിക്കും. ഇവിടെയും സഞ്ചാരികളുടെ തിരക്കുള്ള സ്ഥലമായിരുന്നു. ഇവിടെയാണ് ഏറ്റവും കൂടുതൽ സെൽഫി ഫോട്ടോകൾ സഞ്ചാരികൾ എടുക്കുക.വെള്ളച്ചാട്ടത്തിന് സമീപം പുതിയതായി പണിത ഷോപ്പിങ്ങ് ന്റെറുകളും ലോഡ്ജുകളിലും കൊവിഡ് കാലത്തെ തുടർന്ന് സഞ്ചാരികൾ എത്താതിനെ തുടർന്ന് അടഞ്ഞുകിടക്കുകയാണ്. മറ്റ് തൊഴിൽ തേടിപൊകെണ്ട അവസ്ഥയിലാണ് വാളറയിലെ കച്ചവടക്കാർ എന്ന് വ്യാപാരിയായ മനോജ് പറഞ്ഞു