അടിമാലി :എസ്.എൻ.ഡി.പി വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ വൊക്കേഷണൽ കോഴ്‌സ് എൻ.എസ്.ക്യൂ.എഫ് ലേയ്ക്ക് മാറി. ഡിസ്ട്രിബൂഷൻ ലൈൻമാൻ, ഇലക്ട്രീഷൻ ഡൊമസ്റ്റിക് സൊല്യൂഷൻസ്, ഫീൽഡ് ടെക്‌നീഷൻ എയർ കണ്ടീഷണർ, ഓട്ടോ സർവീസ് ടെക്‌നീഷൻ എന്നീ നാലു കോഴ്‌സുകളിലേക്ക് ഏകജാലകം വഴി പ്രവേശനം ആരംഭിച്ചു. കുട്ടികൾക്ക് ഓൺലൈനായി അപേക്ഷ ചെയ്യന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ മനസിലാക്കി എസ്.എൻ.ഡി.പി വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ ഹെൽപ് ഡസ്‌ക് ആരംഭിച്ചിട്ടുണ്ട്,നേരിട്ട് സ്‌കൂളിൽ എത്തിയോ താഴെ പറയുന്ന ഫോൺ നമ്പറിൽ വിളിച്ചോ അപേക്ഷ നൽകാവുന്നതാണ് .ഓൺ ലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് വിദ്യാർത്ഥികൾക്ക് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.ഫോൺ നമ്പർ 9142152505, 9447331703, 9605434448