അടിമാലി: ഭൂരഹിതരായ പതിമൂന്ന് പേർക്ക് കൂടി അടിമാലി പഞ്ചായത്തിൽ കിടപ്പാടമൊരുങ്ങുന്നു.പഞ്ചായത്തുമായി സഹകരിച്ച് എറണാകുളം റോട്ടറി ക്ലബ്ബ് ഇന്റർ നാഷണൽ ആണ്ഭവനങ്ങൾ പണികഴിപ്പിച്ചിട്ടുള്ളത്.അടിമാലി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥയിലുള്ള മുടിപ്പാറച്ചാലിലെ 75 സെന്ഭൂമിയിലാണ് വീടുകൾ തീർത്തത്.ഭവന, ഭൂരഹിതരായ 13 കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.അർഹരായവർക്ക് നറുക്കെടുപ്പിലൂടെയാകും ഗ്രാമപഞ്ചായത്ത് നിർമ്മാണം പൂർത്തീകരിച്ച വീടുകൾ കൈമാറുക.ഭവനങ്ങൾ അടുത്തമാസം പകുതിയോടു കൂടി കുടുംബങ്ങൾക്ക് കൈമാറാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി അടിമാലി പഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ് പറഞ്ഞു.അടുക്കളയും കിടപ്പുമുറികളും സ്വീകരണമുറിയും ശുചിമുറിയുമുൾപ്പെടെസൗകര്യവും വീടിനുണ്ട്.വീടുകളിൽ വെള്ളമെത്തിക്കാനുള്ള ജോലി പുരോഗമിക്കുകയാണ്.പ്രദേശത്തേക്കുള്ള റോഡ് പഞ്ചായത്ത് ഗതാഗതയോഗ്യമാക്കും.