sarada

കോട്ടയം: കനത്തമഴയിൽ ഇടിഞ്ഞ് താഴ്ന്നുപോയി ശാരദയുടെ കൂര. പുലർച്ചെ ശബ്ദം കേട്ട് നോക്കുമ്പോഴാണ് മുറ്റത്തിന്റെ പകുതി ഭാഗവും ശൗചാലയവും മീനച്ചിലാറ്റിലേയ്ക്ക് ഇടിഞ്ഞ് താഴ്ന്നത് കണ്ടത്. എൺപത്തിരണ്ട് വയസുള്ള ശാരദയും രണ്ട് ആൺമക്കളും മരുമക്കളുമാണ് ഇവിടെ താമസിക്കുന്നത്. രാവിലെ തന്നെ നഗരസഭാ വാർഡ് കൗൺസിലറും ഫയർഫോഴ്സ് ബീറ്റ് ഓഫീസറുമെത്തി.വർഷങ്ങളായി ഇവിടെ താമസിക്കുന്ന ശാരദയും കുടുംബവും എവിടെപ്പോകുമെന്ന അങ്കലാപ്പിലാണ്. മഴ ശക്തമായാൽ അവസ്ഥ കൂടുതൽ ദുരിതമാകും. ചുങ്കം പതിനൊന്നാം വാർഡിന്റെ വിവിധ ഭാഗങ്ങളിൽ മീനച്ചിലാറിന്റെ തീര പ്രദേശം ഇടിഞ്ഞിട്ടുണ്ട്.