പൊൻകുന്നം: രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ കേരളം ഒന്നാകെ നെഞ്ചിലേറ്റിയ ഏറ്റുവും വലിയ ജനകീയ പദ്ധതി ആയിരുന്നു കാരുണ്യയെന്ന് ജോസ് കെ. മാണി എം.പി പറഞ്ഞു. കെ. എം. മാണിയുടെ ഓർമ്മ നിലനിർത്തുന്നതിന് യൂത്ത് ഫ്രണ്ട് എം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കിഡ്‌നി രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്യുന്നതിനോട് അനുബന്ധിച്ച് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ.എൻ. ജയരാജ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് രാജേഷ് വാളിപ്ലാക്കൽചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ,നിയോജകമണ്ഡലം പ്രസിഡന്റ് ലാജി മാടത്താനികുന്നേൽ,എ.എം മാത്യു ആനിത്തോട്ടം,ജോർജ് വർഗീസ് പൊട്ടൻകുളം, ശ്രീകാന്ത് എസ്.ബാബു,ജോർജ്കുട്ടി ആഗസ്തി തുടങ്ങിയവർ പ്രസംഗിച്ചു.