അടിമാലി: .കൊവിഡ് രോഗബാധിതരുടെ എണ്ണമേറി വരുന്ന സാഹചര്യത്തിൽ ആളുകളുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് അടിമാലിയിൽ ഹോമിയോ പ്രതിരോധ മരുന്ന് വിതരണം നടത്തി. ഡോ സജീവ് ദാസിന്റെ നേതൃത്വത്തിലായിരുന്നു മരുന്ന് വിതരണം.അടിമാലി ട്രാഫിക് എസ് ഐ കെ ഡി മണിയൻ പ്രതിരോധ മരുന്ന് ഏറ്റുവാങ്ങി.കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡോ സജീവ് ദാസ് ഹോമിയോ പ്രതിരോധ മരുന്ന് വിതരണവുമായി അടിമാലിയിൽ സജീവമാണ്.പൊലീസ് ഉദ്യോഗസ്ഥർക്ക് പുറമെ ടൗണിലെ ചുമട്ടുതൊഴിലാളികൾ,ഓട്ടോറിക്ഷ ടാക്‌സി ഡ്രൈവർമാർ,കോടതി ജീവനക്കാർ തുടങ്ങിയവർക്കും പ്രതിരോധ മരുന്ന് വിതരണം ചെയ്തു.