ചങ്ങനാശേരി: മേഖലയിൽ മുൻസിപ്പാലിറ്റിയിലും പഞ്ചായത്തുകളിലുമായി ഇന്നലെ 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ പത്ത് ദിവസങ്ങൾക്കിടെ 150 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. വാഴപ്പള്ളി പഞ്ചായത്തിൽ ഇന്നലെ ആറ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. മാടപ്പള്ളി, തൃക്കൊടിത്താനം,കുറിച്ചി,ചങ്ങനാശേരി നഗരസഭ എന്നിവിടങ്ങളിൽ ഓരോ ആളുകൾക്കും കൊവിഡ് സ്ഥിരീകരിച്ചു. വാഴപ്പള്ളി പഞ്ചായത്തിൽ സമ്പർക്കത്തിലൂടെ രോഗികളായവരുടെ എണ്ണം വീണ്ടും വർദ്ധിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു. തൃക്കൊടിത്താനത്ത് സമ്പർക്ക വ്യാപനം ഇനിയും ഉയരുവാൻ സാധ്യതയുള്ളതായി പഞ്ചായത്ത് അധികൃതർ പറയുന്നു. പായിപ്പാട് മത്സ്യ മാർക്കറ്റിൽ ഇന്ന് ആർ.ടി.പി.സി.ആർ പരിശോധന നടക്കും. ചങ്ങനാശേരി നഗരസഭയിലെ 24,31, 33 എന്നീ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി തുടരും. 34ാം വാർഡിനെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി.