വൈക്കം: കൊവിഡിന്റെ പശ്ചാത്തലത്തിൽ വൈക്കം നഗരത്തിൽ വ്യാപാരസ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്ക് അയവ് വരുത്തി. ഇന്ന് മുതൽ കടകൾ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ പ്രവർത്തിക്കും.ഹോട്ടലുകൾ രാവിലെ 7 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കും. അതിനുശേഷം രാത്രി എട്ടു വരെ പാഴ്‌സൽ മാത്രമേ നൽകാൻ അനുവദിക്കൂ.കണ്ടെയ്ൻമെന്റ് സോണിൽ ഇളവുകളില്ല. ചേർത്തല താലൂക്കിനെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയതിനെ തുടർന്ന് വൈക്കം തവണക്കടവ് ഫെറിയിൽ ബോട്ട് സർവീസ് ഇന്നു മുതൽ പുനരാരംഭിക്കുമെന്ന് നഗരസഭ ചെയർമാൻ ബിജു വി.കണ്ണേഴത്ത് അറിയിച്ചു.