അടിമാലി: വീടിനുള്ളിൽ മരിച്ച നിലയിൽ മദ്ധ്യവയസ്‌കനെ കണ്ടെത്തി.ഇരുന്നൂർഏക്കർ പന്തളങ്ങാക്കുടി പരേതനായ യാക്കോബിന്റെ മകൻ റോയി (52)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അവിവാഹിതനായ റോയി വീട്ടിൽ തനിച്ചാണ് താമസിച്ചിരുന്നത്. ഇന്നലെ രാവിലെ അയൽപക്കത്ത് താമസിക്കുന്ന സഹോദരിയുടെ മകൻ ഭക്ഷണവുമായി എത്തിയപ്പോൾ വീടിന്റെ അടുക്കളയിൽ മരിച്ചു കിടക്കുന്നത് കണ്ടെത്തുകയായിരുന്നു.അപസ്മാരം ഉൾപ്പെടെയുള്ള രോഗങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ .മാതാവ്: പരേതയായ ഏലിക്കുട്ടി.