കടുത്തുരുത്തി: എസ്.എൻ.ഡി.പി യോഗം ഏകാത്മകം മെഗാ ഇവന്റിൽ കടുത്തുരുത്തി ശാഖയിൽ നിന്നും പങ്കെടുത്ത നർത്തകിമാർക്കുള്ള സർട്ടിഫിക്കറ്റ്,മൊമന്റോ, ക്യാഷ് അവാർഡ് വിതരണം യോഗം ബോർഡ് മെമ്പർ ടി.സി ബൈജു നിർവഹിച്ചു. ശാഖാ വൈസ് പ്രസിഡന്റ് ഷിജി കണ്ണപുഞ്ചയിൽ അദ്ധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി ജിജിമോൻ കാശാംകുറ്റിയിൽ, യൂണിയൻ കൗൺസിലർ ഷാരി ഷാജി, ഭാരവാഹികളായ ചന്ദ്രിക രാജു, മിനി സാബു, ബാലൻ കളപ്പുര മ്യാലിൽ എന്നിവർ പ്രസംഗിച്ചു.