തലയോലപ്പറമ്പ്: കനത്ത മഴയിൽ വൈക്കത്തിന് പുറമേ തലയോലപ്പറമ്പിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിൽ. ഉദയനാപുരം, ചെമ്പ്, മറവൻതുരുത്ത്, ടി.വി പുരം,തലയാഴം, വെച്ചൂർ, തലയോലപ്പറമ്പ് ,വെള്ളൂർ പഞ്ചായത്തുകളിലെ ഉൾപ്രദേശങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. ഉദയനാപുരത്തെ വാഴമന, കൊടിയാട്, മുട്ടുങ്കൽ ,നേരേകടവ് ,പനമ്പുകാട്, അക്കരപ്പാടം, മറവൻതുരുത്തിലെ ചെമ്മനാകരി,തറവട്ടം, ചെമ്പ് പഞ്ചായത്തിലെ മുറിഞ്ഞപുഴ, കാട്ടിക്കുന്ന് തുരുത്ത്, നടുത്തുരുത്ത്, പുക്കൈത തുരുത്ത്,തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ വടയാർ, കോരിക്കൽ, മായ്ക്കക്കരി, മക്കോക്കുഴി തലയാഴത്തെ തോട്ടകം, ചെട്ടിക്കരി, മുപ്പത്, മുണ്ടാർ അഞ്ചാം ബ്ലോക്ക്, കൂവം, ചേന്തുരുത്ത്, വാഴക്കാട്, കരിയാറിന്റെ തീരപ്രദേശങ്ങൾ, കൊതവറ, പുന്നപ്പുഴി ,വെച്ചൂരിലെ അംബികാമാർക്കറ്റ്, കൈപ്പുഴമുട്ട്, അച്ചിനകം,വളച്ചകരി, മറ്റം, മാമ്പ്ര,പരിയാരം, ടി വി പുരത്തെ മുത്തേടത്തുകാവ്, ചെമ്മനത്തുകര, മണ്ണത്താനം തുടങ്ങിയ സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്.ഇതോടെ ഗതാഗതവും ഏറെ ദുസഹമായി. മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്നതും പ്രദേശവാസികളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.