മണർകാട്: മണർകാട് ഗവ. യു.പി സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. നാലു കുടുംബങ്ങളിലെ 14 പേരെ ഇവിടേക്ക് മാറ്റി. ഇതിൽ എട്ട് പുരുഷൻമാരും ആറു സ്ത്രീകളും ഉൾപ്പെടുന്നു. വിജയപുരം പഞ്ചായത്തിൽ അപകട സാധ്യതാ മേഖലയിലുള്ള രണ്ടു കുടുംബങ്ങളെ ഒഴിപ്പിച്ചു. ഇവർ ബന്ധുക്കളുടെ വീടുകളിലേക്ക് മാറി.