മുറിച്ചിട്ടാൽ മതിയോ എടുത്ത് മാറ്റണ്ടേ... കോട്ടയം-കുടമാളൂർ -മെഡിക്കൽ കോളേജ് റോഡിൽ ചുങ്കത്തെ കവലക്ക് സമീപം നിന്നിരുന്ന തണൽ മരങ്ങളിലൊന്ന് അപകട ഭീഷണിയെ തുടർന്ന് ഒരാഴ്ച മുൻപ് അധികാരികൾ മുറിച്ചിട്ടത്. ഒരു മരം കഴിഞ്ഞ ദിവസത്തെ കാറ്റിന് മറിഞ്ഞും വീണു. മുറിച്ചിട്ട ശിഖിരങ്ങൾ മെഡിക്കൽ കോളേജിലേക്ക് പോകുന്ന ആംബുലൻസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ പോകുന്ന റോഡരുകിലാണ് കൂട്ടിയിട്ടിരിക്കുന്നത്.