എലിക്കുളം : കറിവേപ്പിൻ തൈകൾ പഞ്ചായത്തിലെ എല്ലാ വീടുകളിലും എത്തിക്കുന്ന പദ്ധതിക്ക്
തുടക്കമായി. എലിക്കുളം നാട്ടുചന്തയിൽ നടന്ന പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്
എം.പി.സുമംഗല ദേവി കർഷകനായ വിൽസൺ പാമ്പൂരിക്ക് നൽകി നിർവഹിച്ചു. ക്ഷേമ
കാര്യസ്ഥിരം സമിതി അദ്ധ്യക്ഷൻ മാത്യൂസ് പെരുമനങ്ങാട് അദ്ധ്യക്ഷത വഹിച്ചു. നാട്ടു ചന്ത സംഘാടകരായ സെബാസ്റ്റ്യൻ വെച്ചൂർ, ചന്ദ്രശേഖരൻ നായർ കണ്ണമുണ്ടയിൽ, സാബിച്ചൻ പാംപ്ലാനിയിൽ, മോഹനകുമാർ കുന്നപ്പള്ളി കരോട്ട്, ജിബിൻ വെട്ടം, അനിൽകുമാർ മഞ്ചക്കുഴിയിൽ, സോണിച്ചൻ ഗണപതി പ്ലാക്കൽ, രാജു അമ്പലത്തറ എന്നിവർ സംബന്ധിച്ചു. ആവശ്യമുള്ളവർക്ക് കറിവേപ്പിൻ തൈകൾ എലിക്കുളം നാട്ടുചന്തയിൽ ലഭ്യമാണ്.