പാലാ : ശാസ്ത്ര വിദ്യാർത്ഥികൾക്കായി നടത്തുന്ന രാജ്യാന്തര ആസ്‌ട്രോളജി ആന്റ് ആസ്‌ട്രോ ഫിസിക്‌സ് മത്സരത്തിൽ വെങ്കലം നേടി പാലാ സ്വദേശി അരവിന്ദസ്വാമി. 40 മിനിറ്റിൽ 40 ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകിയാണ് ഉജ്ജ്വല വിജയം കൈവരിച്ചത്. ഓൺലൈനായാണ് മത്സരം നടന്നത്. കൊല്ലം പടിഞ്ഞാറെ കല്ലട ഐതോട്ടുവ കണ്ണങ്കര സ്വദേശിയുടെ ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല കാലടിയുടെ ഏറ്റുമാനൂർപ്രാദേശിക കേന്ദ്രത്തിലെ ഉദ്യോഗസ്ഥൻ ടി.സ്വാമിദാസന്റെയും, പാലാ എം.എ.സി.ടി അഡീഷണൽ സെക്ഷൻസ് കോടതി ഉദ്യോഗസ്ഥ സോഫിയയുടെയും മകനായ അരവിന്ദ് പാലാ ചാവറ പബ്ലിക് സ്‌കൂൾ വിദ്യാർത്ഥിയാണ്. മുൻ രാഷ്ട്രപതി അബ്ദുൾ കലാമിനെ ഏറെ ഇഷ്ടപ്പെടുന്ന അരവിന്ദൻ പഠനത്തോടൊപ്പം ബഹിരാകാശത്തേക്കുറിച്ചുള്ള പഠനങ്ങൾ നടത്താറുണ്ട്.