ചങ്ങനാശേരി : പായിപ്പാട് പഞ്ചായത്തിൽപ്പെട്ട നക്രാൽ- പുതുവേൽ പ്രദേശത്തെ വിവിധ രാഷ്ട്രീയകക്ഷികളിൽപ്പെട്ടവർ ബി.ജെ.പിയിൽ ചേർന്നു. നിയോജക മണ്ഡലം അദ്ധ്യക്ഷൻ എ.മനോജ് കുമാർ പതാക ഉയർത്തി ഇവരെ സ്വാഗതം ചെയ്തു. ടൗൺ സൗത്ത് പ്രസിഡന്റ് അഡ്വ.സുബാഷ് ആർ കോയിക്കൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സന്തോഷ് പോൾ, ഒ.ബി.സി മോർച്ച ജില്ലാ സെക്രട്ടറി സി.ആർ.രാധാകൃഷ്ണൻ, പട്ടികജാതി മോർച്ച മണ്ഡലം സെക്രട്ടറി വിജയൻ കക്കാട്ട്, കർഷക മോർച്ച ടൗൺ സൗത്ത്പ്രസിഡന്റ് സുബാഷ് പാറയ്ക്കൽ, സൗത്ത് സെക്രട്ടറി പ്രശാന്ത് എന്നിവർ പങ്കെടുത്തു.