കോട്ടയം : പി.ടി.ചാക്കോയുടെ 56-ാം ചരമവാർഷികദിനമായ നാളെ കേരള കോൺഗ്രസ് "അഴിമതി വിരുദ്ധദിന"മായി ആചരിക്കുമെന്ന് ചെയർമാൻ പി.സി.തോമസ് അറിയിച്ചു. രാവിലെ എട്ടിന് വീടുകളിൽ എല്ലാവരും "അഴിമതിവിരുദ്ധ പ്രതിജ്ഞ" ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കൊവിഡ് കണക്കിലെടുത്ത് പ്രത്യേക പരിപാടികൾ ഇല്ല. കെ.ടി.യു.സിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മാസ്ക് വിതരണം നടത്തും.