ചങ്ങനാശേരി : ജനറൽ ആശുപത്രിയുടെ വികസനത്തിനായി കേന്ദ്ര സർക്കാർ ദേശീയ ആരോഗ്യ മിഷൻ നിന്ന് ഒന്നരക്കോടി രൂപ അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. 50 ലക്ഷം രൂപ ചെലവഴിച്ച് 10 കിടക്കകളുള്ള ജെറിയാട്രിക് വാർഡ് നിർമ്മിക്കും. പ്രായമായ രോഗികളെ കിടത്തി ചികിത്സിപ്പിക്കുന്നതിനുള്ള വാർഡാണിത്. നഴ്‌സുമാരുടെ സ്റ്റേഷൻ, സ്റ്റോർ റൂം, ടോയ്‌ലെറ്റ് ബ്ലോക്ക് എന്നിവയുണ്ടാകും. നേത്ര രോഗ ചികിത്സയ്ക്ക് ഒരു കോടിയുടെ ഓപ്പറേഷൻ തിയേറ്റർ നിർമ്മിക്കും. ലാമിനർ തയേറ്ററും അസോസിയേറ്റ്‌സ് റൂമുകളും ഉൾപ്പെടെ നേത്രരോഗത്തിന് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്ന എല്ലാ സൗകര്യങ്ങളും ഓഫ്താൽമോളജി ഓപ്പറേഷൻ തിയേറ്ററിൽ ഉണ്ടാകും. നിർമ്മാണ ജോലികൾ എത്രയും വേഗം ആരംഭിക്കുമെന്നും എം.പി അറിയിച്ചു.