കൊടുങ്ങൂർ : കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ആത്മനിർഭർ ഭാരത് പ്രകാരം വാഴൂർ ബ്ലോക്ക് ക്ഷീര വികസന വകുപ്പിന്റെയും കൊടുങ്ങൂർ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ ക്ഷീരകർഷകർക്ക് കൗ കിസാൻ കാർഡ് നൽകിത്തുടങ്ങി. കൊടുങ്ങൂർ ഗ്രാമീൺ ബാങ്കിൽ അപേക്ഷ നൽകുന്ന കർഷകർക്ക് ഒരു മണിക്കൂറിനുള്ളിൽ ഒരു പശുവിന് 24000 രൂപ വീതം വായ്പ അനുവദിച്ച് കാർഡ് നൽകി. കൊടുങ്ങൂർ സംഘത്തിൽ പാൽ അളക്കുന്ന മുഴുവൻ കർഷകർക്കും ഗ്രാമീൺ ബാങ്ക്, എസ്.ബി.ഐ ചാമംപതാൽ എന്നിവ മുഖാന്തിരം ഒരു കോടി രൂപ ലഭ്യമാക്കുന്നതിനാണ് ശ്രമം. പദ്ധതിയുടെ ഉദ്ഘാടനം ക്ഷീരവികസന വകുപ്പ് അസി. ഡയറക്ടർ ജയലക്ഷ്മി നിർവഹിച്ചു. കൊടുങ്ങൂർ ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് എം.ആർ.രവീന്ദ്രൻ നായർ അദ്ധ്യക്ഷനായി. സംഘം സെക്രട്ടറി വി.എൻ.മനോജ്, വാഴൂർ ബ്ലോക്ക് ക്ഷീരവികസന ഓഫീസർ സിനിമോൾ, കെ.എൻ.രവീന്ദ്രൻ നായർ, കൃഷ്ണൻകുട്ടി ചെട്ടിയാർ തുടങ്ങിയവർ സംസാരിച്ചു.