തമ്പലക്കാട് : കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തമ്പലക്കാട് സൗഹൃദയ പുരുഷ സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ ആയുർവേദ മരുന്നുകളും മാസ്‌കുകളും വിതരണം ചെയ്തു. ബോധവത്കരണ പരിപാടിയും നടന്നു.