പൊൻകുന്നം : ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ കാഞ്ഞിരപ്പള്ളി യൂണിറ്റിന് കീഴിൽ നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന എല്ലാ ബസുകളും സർവീസ് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. പണിമുടക്കുമെന്ന പ്രചാരണം തെറ്റാണെന്നും നഷ്ടത്തിലാണെങ്കിലും ഓടാൻ തയ്യാറുള്ള എല്ലാ ബസുകളും ഓടിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.