കുറവിലങ്ങാട് : മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിലെ ഇടതുപക്ഷ മെമ്പർമാരും സി.പി.എം ലോക്കൽ കമ്മിറ്റിയും ചേർന്ന് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എമർജൻസി ലൈറ്റുകൾ പഞ്ചായത്ത് പ്രസിഡന്റ് ആൻസമ്മ സാബുവിന് കൈമാറി. ലേബർ ഇന്ത്യ ഗുരുകുലം സ്‌കൂൾ ഹോസ്റ്റലിൽ തയ്യാറാക്കിയിരിക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലെ ഉപയോഗത്തിനാണ് ലൈറ്റുകൾ നൽകിയത്. പഞ്ചായത്ത് അംഗങ്ങളായ രാഗിണി സി.പി, ജോർജ് സി.വി, ഹരിദാസ്, റെജി കുളപ്പള്ളിൽ, സി.പി.എം ലോക്കൽ സെക്രട്ടറി തുളസി ദാസ്, ഏരിയ കമ്മിറ്റി അംഗം എ.ചന്ദ്രമോഹൻ എന്നിവർ ചേർന്നാണ് ലൈറ്റുകൾ കൈമാറിയത്.