monsoon

കോട്ടയം: ജില്ലയിലെ പടിഞ്ഞാറൻ മേഖലയിൽ മഴ കുറഞ്ഞിട്ടും ദുരിതം കുറയുന്നില്ല. ഇവിടെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കുമരകം തിരുവാർപ്പ് , കാഞ്ഞിരം, അയ്‌മനം പ്രദേശങ്ങളിലായി മുപ്പതോളം വീടുകളാണ് വെള്ളത്തിലായത്. ജില്ലയിൽ ഇതുവരെ എട്ടു വീടുകൾ പൂർണമായും അൻപതോളം വീടുകൾ ഭാഗീകമായും തകർന്നു. മൂന്നു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഇവിടെ സാമൂഹിക അകലം പാലിച്ചാണ് ആളുകളെ താമസിപ്പിച്ചിരിക്കുന്നത്. നദിയുടെ കരകളിൽ താമസിക്കുന്ന ആളുകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

പാടശേഖരങ്ങളിൽ തള്ളിയിരുന്ന മാലിന്യങ്ങൾ മഴയെത്തുടർന്ന് ഒഴുകിയെത്തി നദികളെയും തോടുകളെയും മലിനമാക്കിയിട്ടുണ്ട്.