വൈക്കം : നഗരസഭയുടെ ചുമതലയിലുള്ള ടൗൺഹാൾ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായി മാറ്റുന്നു. മൂന്ന് നില കെട്ടിടത്തിൽ 50 ബെഡുകളാണ് ക്രമീകരിക്കുന്നത്. കോവിലകത്തും കടവ് മത്സ്യമാർക്കറ്റിലെ വ്യവസായികളുടെ കൂട്ടായ്മയിൽ 50 കട്ടിലും, ബെഡും, തലയിണകളും സൗജന്യമായി നഗരസഭയ്ക്ക് നൽകി. നഗരസഭ ചെയർമാൻ ബിജു വി.കണ്ണേഴൻ സാധനങ്ങൾ ഏറ്റുവാങ്ങി. സർക്കിൾ ഇൻസ്‌പെക്ടർ എസ്.പ്രദീപ്, കൗൺസിലർമാരായ അംബരീഷ് ജി. വാസു, എം.ടി.അനിൽകുമാർ, ആർ.സന്തോഷ്, മത്സ്യവ്യവസായി ഭാരവാഹികളായ കെ.എസ്.പ്രദീപ്, വി.കെ.സുനി, പി. വി. പുഷ്‌കരൻ, ബാബു കല്ലറയ്ക്കൽ, കെ.വി.ബിജു, ശിവദാസ് നാരായണൻ, വി.കെ.സുധി, പി.കെ.ബിജു, പി.ജയരാജ് എന്നിവർ പങ്കെടുത്തു.