anilkumar

അടിമാലി: യാത്രകഴിഞ്ഞ് മഴങ്ങിയെത്തിയജീപ്പുടമ വാഹനത്തിനുള്ളിൽ കുഴഞ്ഞ് വീണ് മരിച്ചു. പാറത്തോട് പുല്ലുകണ്ടം ഇടപ്പാട്ട് ഇ.കെ. അനിൽ കുമാർ (കണ്ണൻ- 5 2) ആണ് മരിച്ചത്. ബദധനാഴ്ച്ച രാത്രിയിൽ യാത്രകഴിഞ്ഞ് ജീപ്പ് വീട്ടുവളപ്പിൽ കൊണ്ടുവന്നു. ഏറെ സമയമായിട്ടും ജീപ്പിൽനിന്ന് ഇറങ്ങിവരാതിരുന്നതിനെത്തുടർന്ന് കുടുംബാംഗങ്ങൾ എത്തി തിരഞ്ഞപ്പോൾ ജീപ്പിന്റെ സ്റ്റിയറിങ്ങിൽ കുഴഞ്ഞ് വീണ നിലയിൽ കാണുകയായിരുന്നു. തുടർന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു..ഭാര്യ മുക്കുടം ചാത്തനാട്ട് സുധ. മക്കൾ: അമിത, അപർണ.