teen

നെടുങ്കണ്ടം: ഉപ്പുതറയിലെ വീട്ടിൽനിന്ന് മാതാപിതാക്കളോട് പിണങ്ങി ഇറങ്ങിയ പതിനാറുകാരനെ ഓട്ടോഡ്രൈവർമാർ കണ്ടെത്തി പൊലീസിൽ ഏൽപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ നെടുങ്കണ്ടം കിഴക്കേ കവല ഓട്ടോസ്റ്റാൻഡിൽ തനിച്ചെത്തിയ കുട്ടി ഓട്ടോഡ്രൈവർമാരോട് കൂട്ടുകാരനെ വിളിക്കാനെന്ന് പറഞ്ഞ് ഫോൺ ആവശ്യപ്പെട്ടു. പെരുമാറ്റത്തിൽ സംശയം തോന്നിയ സ്റ്റാൻഡിലെ ഡ്രൈവർമാരായ സന്തോഷ്, താജുദ്ദീൻ, വിനോദ്, വിശാഖ് എന്നിവർ കുട്ടിയോട് കാര്യങ്ങൾ വിശദമായി തിരക്കിയതോടെയാണ് വീടുവിട്ടിറങ്ങിയതാണെന്ന് മനസിലായത്. ഉടൻ കുട്ടിയെ ഓട്ടോയിൽ കയറ്റി നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനിൽ എത്തിക്കുകയായിരുന്നു. നെടുങ്കണ്ടം പൊലീസ് ഉപ്പുതറ പൊലീസുമായി ബന്ധപ്പെട്ട് വിവരങ്ങൾ അറിയിച്ചതിെന്റ അടിസ്ഥാനത്തിൽ ഉപ്പുതറ പൊലീസ് എത്തി കുട്ടിയെ കൂട്ടികൊണ്ടുപോയി.