vm

കോട്ടയം : അമേരിക്കയിൽ കൊല്ലപ്പെട്ട മെറിൻ ജോയിയുടെ മൃതദേഹം അടുത്തയാഴ്ച മോനിപ്പള്ളിയിലെ വീട്ടിലെത്തിക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പിതാവ് ജോയിയെ അറിയിച്ചു. ജോയിയുമായി മന്ത്രി വാട്സ് ആപ്പ് കാളിൽ സംസാരിച്ചു. ഇന്ത്യൻ കോൺസുലേറ്റുമായി സംസാരിച്ചെന്നും എത്രയും വേഗം മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ സ്വീകരിച്ചെന്നും അദ്ദേഹം അറിയിച്ചു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ലിജിൻലാൽ മെറിന്റെ വീട്ടിലെത്തിയാണ് മന്ത്രിയുമായി വീഡിയോകാളിന് അവസരമൊരുക്കിയത്.